ചണ്ഡീഗഡ്: ലോക്ക്ഡൗണ്‍ ലംഘിച്ച ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷി ധവാന് പിഴ ചുമത്തി. സ്വകാര്യ വാഹനത്തില്‍ ബാങ്കില്‍ പോയി മടങ്ങുമ്പോഴാണ് റിഷി ധവാനെ പൊലീസ് തടഞ്ഞത്. ലോക്ക്ഡൗണ്‍ ലംഘിച്ച കുറ്റത്തിന് 500 രൂപ പിഴയും ചുമത്തി. അവശ്യസാധനങ്ങള്‍ വാങ്ങാനായി ആളുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുള്ള പത്ത് മണി മുതല്‍ ഒരു മണി വരെയുള്ള സമയത്തുതന്നെയാണ് റിഷി ധവാന്‍ ബാങ്കിലേക്ക് പോയത്.
എന്നാല്‍ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോള്‍ കൈയില്‍ കരുതേണ്ട പാസ് ഇല്ലാത്തതിനാലാണ് റിഷി ധവാന് പിഴ ചുമത്തിയത്. കഴിഞ്ഞ മാര്‍ച്ച് 30ന് റിഷി ധവാന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരം ലോക്ക്ഡൗണ്‍ ലംഘിച്ചത്.