ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിേലക്ക് മറിഞ്ഞ് അപകടം ; ആറ് പേര്‍ മരിച്ചു

ACCIDENT

ഉന: ഹിമാചല്‍ പ്രദേശില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്ന് മാസം പ്രായമുള്ള ഒരു കുഞ്ഞ് അടക്കം പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ഉംന ജില്ലയിലെ നെഹ്‌റിയാന്‍ ചുരപ്രദേശത്താണ് 16 പേരെ വഹിച്ചു കൊണ്ട് വന്ന വാഹനം 70 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞത്. ഗുരുദാസ്പൂരിലെ ഉണ്ടാവൂര്‍ കാജ്‌റ ഗ്രാമ വാസികളാണ് മരിച്ചത്.

Top