എറണാകുളം : ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച കോടതി ഉത്തരവിനും അനുകൂല നിലപാട് സ്വീകരിച്ച സര്‍ക്കാരിനും ‘നല്ല ബുദ്ധി’ തോന്നുന്നതിനായി സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമം നടത്തുമെന്ന് ഹൈന്ദവ ധര്‍മ ആചാര്യസംഘം. ഹോമത്തിന് പുറമേ നാമജപവും നടത്താനാണ് പദ്ധതി.
ക്ഷേത്രത്തിന്റെ പരിശുദ്ധി നശിപ്പിക്കാന്‍ ആര് ശ്രമിച്ചാലും തടയുമെന്നും വിശ്വാസികളുടെ ഭാഗത്ത് നിന്നാണ് ശ്രമം എങ്കിലും തടയുമെന്നും സംഘം പ്രതിനിധികള്‍ വ്യക്തമാക്കി. ആചാരങ്ങള്‍ക്ക് മാറ്റം വരുത്തുന്നതിനെ കുറിച്ച് വിശ്വാസികള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കില്ല.രാജ്യത്തെ 40,000ത്തോളം ക്ഷേത്രങ്ങളുടെ ആരാധനയെയാണ് കോടതി ചോദ്യം ചെയ്തിരിക്കുന്നതെന്നും സര്‍ക്കാര്‍ ഇതിന് കൂട്ട് നില്‍ക്കുകയാണെന്നും സംഘം ആരോപിക്കുന്നു. ഇത്തരം പിടിവാശികള്‍ മാറി നല്ലബുദ്ധിയുണ്ടാകുന്നതിനാണ് 12 ദിവസം തുടര്‍ച്ചയായി ‘ഗണപതി ഹോമ’ മെന്നും സംഘം അറിയിച്ചു