ഹിന്ദി ട്വീറ്റുകള്‍ക്ക് ഇന്ത്യയില്‍ പ്രാധാന്യം കൂടുതലെന്ന് പഠനം

twitter

ന്ത്യയില്‍ ഹിന്ദി ട്വീറ്റുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ടെന്ന് പഠനം. ഇംഗ്ലീഷുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദി ട്വീറ്റുകളാണ് ട്വിറ്ററില്‍ കൂടുതലായും ഷെയര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ 15ല്‍ 11 റീട്വീറ്റുകളും ഹിന്ദിയിലാണ് നല്‍കിയിരിക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി(ബിജെപി) യാണ് കൂടുതലായും സോഷ്യല്‍ മീഡിയ ഫോളോയിങ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത്.

2018 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണ് കൂടുതല്‍ ഫോളേവേഴ്‌സ് നിലനില്‍ക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മോദിയെ അപേക്ഷിച്ച് ട്വിറ്റര്‍ ഫോളോവേഴ്‌സ് കുറവാണ്. ഹിന്ദിയല്ലാത്ത മറ്റു ഭാഷകള്‍ക്ക് ട്വിറ്ററില്‍ പ്രാധാന്യം കുറവാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്.

വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു സൂചകം കൂടിയാണ് ഭാഷ. ഹിന്ദിയില്‍ റീട്വീറ്റ് ചെയ്യുന്നവര്‍ കൂടുതലും ഇത്തരത്തില്‍ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഇംഗ്ലീഷിനേക്കാള്‍ കൂടുതല്‍ പ്രാദേശിക ഭാഷകളാണ് റീട്വീറ്റുകളില്‍ ഉപയോഗിക്കുന്നത്.

Top