ന്യൂഡല്‍ഹി: കേന്ദ്രവിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലും ഇനിമുതല്‍ പത്താം ക്ലാസ് വരെ ഹിന്ദി നിര്‍ബന്ധം.
ഹിന്ദി നിര്‍ബന്ധമാക്കമെന്ന പാര്‍ലമെന്റിന്റെ നിര്‍ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.
എല്ലാ സംസ്ഥാനങ്ങളിലെ കേന്ദ്രവിദ്യാലങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലും ഇതോടെ ഹിന്ദി നിര്‍ബന്ധമാക്കും.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.