Hindu group celebrates Trump birthday with cake in New Delhi

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ 70-ാം പിറന്നാളിന് ഡല്‍ഹിയില്‍ ഹിന്ദുസേനയുടെ വക ആഘോഷം. തങ്ങളുടെ മുസ്ലിംവിരുദ്ധ നിലപാടിനോട് ചേര്‍ന്നുനില്‍ക്കുന്നയാളെ ആദരിച്ച് കേക്കുമുറിക്കലും അനുബന്ധ പരിപാടികളുമാണ് ടി.വി ചാനലുകള്‍ക്കു മുന്നില്‍ ഹിന്ദുസേനക്കാര്‍ നടത്തിയത്.

ഹിന്ദുസേന ദേശീയ പ്രസിഡന്റ് വിഷ്ണുഗുപ്തയും സംഘവുമായിരുന്നു സംഘാടകര്‍. ട്രംപ് തങ്ങളുടെ ‘ഹീറോ’യാണെന്ന് വിഷ്ണു ഗുപ്ത പറഞ്ഞു.നേരത്തെ കേരള ഹൗസില്‍ ഗോമാംസം വിളമ്പിയെന്ന തെറ്റായ വിവരം നല്‍കിയതിനും ഡല്‍ഹിയിലെ പാകിസ്ഥാന്‍ എയര്‍ലൈന്‍സ് ഓഫീസ് അക്രമിച്ചതിനും പൊലീസ് അറസ്റ്റ് ചെയ്തയാളാണ് വിഷ്ണു ഗുപ്ത.

സെന്‍ട്രല്‍ സെക്രട്ടേറിയറ്റിനടുത്ത് ട്രംപിന് പിറന്നാള്‍ ആശംസ നേരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.

ഭാവിയില്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിക്ക് മുന്നിലും ജെ.എന്‍.യു ക്യാമ്പസിലും സമാനമായ പരിപാടികള്‍ നടത്തുമെന്ന് വിഷ്ണു ഗുപ്ത അറിയിച്ചു. ഏഴു കിലോയുടെ കേക്കും വന്‍ വാദ്യഘോഷങ്ങളും പരിപാടികളുടെയും അകമ്പടിയോടെയാണ് സംഘടന പരിപാടി നടത്തിയത്.

നേരത്തെ ഡൊണാള്‍ഡ് ട്രംപിന്റെ വിജത്തിനായി ഹിന്ദു സേന പ്രവര്‍ത്തകര്‍ ജന്തര്‍ മന്തിറില്‍ പൂജ നടത്തിയിരുന്നു.

Top