ലഖ്നൗ: ലഖ്നൗ കഴിഞ്ഞ ദിവസം ഉദ്ഘാടനം ലുലുമാളിൽ ചിലർ നമസ്കരിച്ചെന്ന് ആരോപണം. നമസ്കരിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ. ഷോപ്പിങ് മാളിനുള്ളിൽ ചിലർ നമസ്കരിക്കുന്ന വീഡിയോയാണ് പുറത്തായത്. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളിൽ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിർപ്പുമായി രംഗത്തെത്തി. ഹിന്ദുക്കൾ മാൾ ബഹിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മാളിൽ സർക്കാർ ഉത്തരവ് ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നതെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി പറഞ്ഞു. പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുമെന്നും ചതുർവേദി പറഞ്ഞു. ലുലു മാളിനെതിരെ ഹിന്ദു സംഘടന ലഖ്‌നൗ പോലീസിൽ രേഖാമൂലം പരാതിയും നൽകി.