ജയ് ശ്രീറാം വിളികളുമായി ബിബിസിക്കെതിരെ ഹിന്ദുസേന; ബിബിസി ഓഫീസിന് സുരക്ഷ കൂട്ടി

ദില്ലി: ബി ബി സി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സുരക്ഷ കൂട്ടി. ദില്ലിയിലെ ബി ബി സി ഓഫീസിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്വസിച്ചു. ബി ബി സിക്കെതിരെ പ്രതിഷേധവുമായി ദില്ലി ഓഫീസിലേക്ക് ഹിന്ദു സേന പ്രവ‍ർത്തകർ എത്തിയതിന് പിന്നാലെയാണ് ഓഫീസിന് സുരക്ഷ വർധിപ്പിച്ചത്. ഐ ടി ബി പി യെ ആണ് ദില്ലി ഓഫീസിന് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.

നേരത്തെ ജയ് ശ്രീറാം വിളികളുമായാണ് ഹിന്ദുസേന പ്രവർത്തകർ ബി ബി സി ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ബി ബി സിയെ തല്ലണമെന്നടക്കമുള്ള പോസ്റ്ററുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഓഫീസിനു മുന്നിൽ പ്രതിഷേധ പോസ്റ്ററുകളും ഇവർ പതിപ്പിച്ചു. പൊലീസ് എത്തിയാണ് പോസ്റ്ററുകൾ മാറ്റിയത്.

Top