പേര് മാറ്റണമെന്ന് ആവശ്യം; ബാബര്‍ റോഡിന്റെ സൈന്‍ബോര്‍ഡ്‌ കറുപ്പിച്ച് ഹിന്ദു സേന

ഡല്‍ഹി: ഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയിലെ ബാബര്‍ റോഡിന്റെ സൈന്‍ബോര്‍ഡില്‍ കറുത്ത ചായം പൂശി ഹിന്ദു സേന പ്രവര്‍ത്തകര്‍. ഡല്‍ഹിയുടെ ഹൃദയഭാഗത്ത് കൊണാട്ട് പ്ലേസിനടുത്തായി സ്ഥിതി ചെയ്യുന്ന ഈ റോഡ് ഇന്ത്യയിലെ മുഗള്‍ രാജവംശത്തിന്റെ ആദ്യ ചക്രവര്‍ത്തിയുടെ പേരിലാണ് അറിയപ്പെടുന്നത്.

റോഡിന്റെ പേര് ഉടനെ മാറ്റണമെന്നും റോഡിന് ഇന്ത്യയിലെ ഏതെങ്കിലും മഹത്തായ വ്യക്തിത്വത്തിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമുതല്‍ സംഘപരിവാര്‍ സംഘടനായായ ഹിന്ദു സേന നശിപ്പിച്ചത്.

2018ല്‍ തലസ്ഥാനത്തെ പ്രശസ്തമായ തെരുവുകളിലൊന്നായ അക്ബര്‍ റോഡ് സാമൂഹിക വിരുദ്ധന്‍ ‘മഹാറാണ പ്രതാപ് റോഡ്’ എന്നാക്കി മാറ്റിയത് ഏറെ വിവാദമായിരുന്നു. 2015ല്‍, അക്ബറിന്റെ ചെറുമകനായ ഔറംഗസേബിന്റെ പേരിലുള്ള മറ്റൊരു പ്രമുഖ റോഡ് മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പേരിലേക്ക് മാറ്റിയിരുന്നു. അതേസമയം, സൈന്‍ ബോര്‍ഡില്‍ കറുത്ത പെയിന്റടിച്ചവര്‍ക്കെതിരെ നടപടിയെടുത്തോയെന്ന കാര്യം വ്യക്തമല്ല.

Top