ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണം; ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് അയ്യപ്പധര്‍മ സേന

harthal

തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പധര്‍മ സേന. പത്രസമ്മേളനത്തിലാണ് ഇക്കാര്യം അയ്യപ്പധര്‍മ സേന അറിയിച്ചത്.

ബി.ജെ.പി, ആര്‍.എസ്.എസ്. എന്നിവരുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അയ്യപ്പധര്‍മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന്‍ പുരോഹിത് വ്യക്തമാക്കി. ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധികളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ശബരിമലയില്‍ ഭാവിയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ അമ്മമാരെ അണിനിരത്തി പമ്പയില്‍ തടയുമെന്നും ഷെല്ലി രാമന്‍ പുരോഹിത് പറഞ്ഞു.

Top