ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ജന്മദിനം ആഘോഷിച്ച് ഹിന്ദുസേന പ്രവര്‍ത്തകര്‍. ട്രംപിന് ഇന്ന് 71 വയസ് തികയുകയാണ്.
ഡല്‍ഹി ജന്തര്‍ മന്ദിറിലാണ് പിറന്നാള്‍ ആഘോഷം. മനുഷ്യത്വത്തിന്റെ രക്ഷകന്‍ എന്നാണ് ട്രംപിനെ ഇവര്‍ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ട്രംപിന്റെ ജന്മദിനം ഹിന്ദുസേന ആഘോഷിച്ചിരുന്നു. ഇത്തവണത്തേത് കൂടുതല്‍ വിപുലമായ ആഘോഷമായി നടത്താനാണ് ഹിന്ദുസേനയുടെ തീരുമാനം.
ട്രംപിന്റെ വിവിധ പോസുകളിലുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കല്‍ ചടങ്ങില്‍ ഉണ്ടായിരിക്കുമെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത ട്വിറ്ററില്‍ പറഞ്ഞു.