ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ പ്രണയം എതിര്‍ത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന 19കാരനും സുഹൃത്തും അറസ്റ്റില്‍. ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. കൊന്നതിന് ശേഷം മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
ഫാര്‍മസി വിദ്യാര്‍ത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടില്‍ ചൊവ്വാഴ്ച തര്‍ക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവരോടുമുള്ള വൈരാഗ്യം തീര്‍ക്കാന്‍ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഒളിപ്പിക്കുകയും ചെയ്തു.
സമീപത്തു നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നില്‍ പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികള്‍ സമ്മതിച്ചു.