കണ്ണൂര്‍: ഇരിട്ടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു. കുന്നോത്ത് സ്വദേശിനി കെ.ജി. സജിതയ്ക്കാണ് നടുറോഡില്‍ വച്ച് പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവ് കെ.യു. ഉമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെയായിരുന്നു അക്രമം.
കുട്ടിയുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരകൃത്യം. കുടുംബപ്രശ്‌നങ്ങള്‍ കാരണം തമ്മില്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു ഇരുവരും. കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കെ പേപ്പര്‍ നല്‍കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയായിരുന്നു ആക്രമണം. കഴുത്തില്‍ പരിക്കേറ്റ യുവതിയെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.