സിംഗപ്പൂര്‍: ട്രംപിനെയും കിമ്മിനെയും പ്രശംസിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേൻ ലൂങ്. സമാധാനകരാറില്‍ ഒപ്പു വെച്ചതിനും, ഉച്ചകോടി വിജയിപ്പിച്ചതിനും ട്രംപിനെയും കിമ്മിനെയുമാണ് പ്രധാനമന്ത്രി പ്രശംസിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനെ സിംഗപ്പൂരിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ട്രംപിന് എഴുതിയ കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
സിംഗപ്പൂരില്‍ നിങ്ങള്‍ താമസിക്കുന്നതില്‍ സന്തോഷിച്ചിട്ടുണ്ടെന്നും, സമീപഭാവിയില്‍ വീണ്ടും നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കിമ്മിന് കത്തെഴുതി. നിങ്ങള്‍ക്ക് എന്തും ചെയ്യാന്‍ കഴിയും എന്ന് ലോകത്തെ കാണിച്ചുതന്നതിന് സിംഗപ്പൂര്‍കാര്‍ക്ക് ഫേസ്ബുക്കില്‍ നന്ദി അറിയിക്കുകയും ചെയ്തു. സിംഗപ്പൂരില്‍ നടന്ന ട്രംപ്- കിം കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമാധാനത്തിന് സാഹചര്യമൊരുക്കുന്ന പുതിയ നീക്കങ്ങള്‍ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. കൂടിക്കാഴ്ച വിജയമെന്ന് പ്രഖ്യാപിച്ച ട്രംപും കിമ്മും സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.