ചരിത്രപരം; രണ്ടാംമോദിസര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ പുകഴ്ത്തി യോഗി ആദിത്യനാഥ്

ലക്‌നൗ: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്തലാഖ് നിരോധിച്ചത്, അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന് വഴിതുറന്നത് എന്നിവയാണ് മോദി 2.0യുടെ നേട്ടങ്ങളായി യോഗി വാഴ്ത്തിയത്.

മുന്‍കാലങ്ങളിലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നരേന്ദ്ര മോദി യാഥാര്‍ത്ഥ്യങ്ങളാക്കി. സമാനതകളില്ലാത്ത ആവേശമാണ് വര്‍ഷങ്ങളായി രാജ്യത്തിന് വെല്ലുവിളിയായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം കാണിച്ചത്. നരേന്ദ്ര മോദിക്ക് കീഴില്‍ കൊറോണ വൈറസ് മഹാമാരിക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം ലോകത്തിന് മാതൃകയാണെന്നും യോഗി പറഞ്ഞു.

ഏറ്റവും ബാധിക്കപ്പെട്ട പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ സമയത്ത് അദ്ദേഹം വലിയ ശ്രദ്ധനല്‍കി. കേന്ദ്രത്തിന്റെ 20 ലക്ഷം കോടിയുടെ പാക്കേജ് സാമ്പത്തിക രംഗത്തിന് ഊര്‍ജം നല്‍കിയെന്നും ആദിത്യനാഥ് പറഞ്ഞു. അതേസമയം, ലോക്ക്ഡൗണ്‍ നാലാംഘട്ടം ഇന്നവസാനിക്കുമ്പോള്‍ രാജ്യത്തെ പ്രതിദിന രോഗബാധ നിരക്ക് എണ്ണായിരം പിന്നിട്ടു. രാജ്യവ്യാപക ലോക്ക്ഡൗണിന് കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും പല സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top