പാരീസ്: ചാവേര്‍ സ്‌ഫോടനത്തില്‍ 129 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാരീസ് നഗരം പഴയ സ്ഥിതിയിലേക്ക് തിരികെയെത്തുന്നു. ഭീകരന്മാരുടെ ആക്രമണത്തില്‍ അഞ്ച് പേരുടെ മരണം നടന്ന ല ബോണ ബിയര്‍ലി കഫേ അക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു.
ആക്രമണത്തില്‍ നാമാവശേഷമായ കഫേ അറ്റകുറ്റപ്പണികള്‍ നടത്തിയതിന് ശേഷം ഇന്ന് രാവിലെയാണ് തുറന്നത്. പൂക്കള്‍ കൊണ്ട് കഫേ അലങ്കരിച്ചിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയും നടത്തി. ആ സംഭവം കടന്നുപോയിരിക്കുന്നു.
2015 നവംബര്‍ 13ന് ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലാണ് ആക്രമണം നടന്നത്. പാരീസിലെ വിവിധ ഭാഗങ്ങളിലെ ബാറുകള്‍, റസ്റ്റോറന്റുകള്‍, സ്റ്റേഡിയം, തീയേറ്റര്‍ എന്നിവിടങ്ങളില്‍ നടന്ന ആക്രമണത്തില്‍ 129 ല്‍ പരം പേര്‍ കൊല്ലപ്പെട്ടു.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളായിരുന്നു ആക്രമണത്തിന് പിന്നില്‍. ഏഴ് ആക്രമികളും കൊല്ലപ്പെട്ടിരുന്നു.