ന്യൂയോര്‍ക്ക്: ജര്‍മന്‍ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലറുടെ ബോക്‌സര്‍ ഷോര്‍ട്‌സ് ലേലത്തിന് വെച്ചു.
5,000 യുഎസ് ഡോളര്‍ വരെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
1938 ഏപ്രില്‍ നാലിന് ഓസ്ട്രിയയിലെ പാര്‍ക് ഹോട്ടല്‍ ഗ്രാസ് ഹോട്ടലില്‍ ഹിറ്റ്‌ലര്‍ ഉപേക്ഷിച്ചതാണ് ഷോര്‍ട്‌സ്. വെള്ളയില്‍ വരകളുള്ള ഷോര്‍ട്‌സില്‍ ഹിറ്റ്‌ലറുടെ പേരിന്റെ ആദ്യക്ഷരങ്ങളായ എഎച്ച് മുദ്രണം ചെയ്തിട്ടുണ്ടെന്നും അലക്‌സാണ്ടര്‍ ഹിസ്റ്റോറിക്കല്‍ ഓക്ഷന്‍സ് അറിയിച്ചു.
സെപ്റ്റംബര്‍ 13ന് ഓണ്‍ലൈനായാണ് ലേലം നടത്തുക. ഹിറ്റ്‌ലറുടെ ആത്മകഥയായ മെയിന്‍ കാംഫിന്റെ ഒപ്പുവെച്ച പകര്‍പ്പും ഹിറ്റ്‌ലറുടെ ബവേറിയയിലെ വീട്ടില്‍ നിന്ന് യുഎസ് സൈനികന്‍ ശേഖരിച്ച അദ്ദേഹത്തിന്റെ ഷര്‍ട്ടും ഗ്ലോബും ലേലത്തിനുണ്ടാകും. 7000 ഡോളര്‍ മുതല്‍ 1,00000 ഡോളര്‍ വരെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.