hitlers telephone

ര്‍മ്മന്‍ ഏകാധിപതി ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്ന ടെലിഫോണ്‍ ലേലത്തിന്. ഒരു ലക്ഷം ഡോളറാണ് ഫോണിന്റെ അടിസ്ഥാനവിലയായി നിശ്ചയിച്ചിരിക്കുന്നത്.

റഷ്യന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന ബ്രിഗേഡിയര്‍ റാല്‍ഫ് റെയിനറിന് ഹിറ്റ്‌ലറിന്റെ ബങ്കര്‍ സന്ദര്‍ശിക്കുമ്പോഴാണ് ഫോണ്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോള്‍ ഫോണ്‍ ലേലം ചെയ്യുന്നതിനായി മേരിലാന്റിലെ ലേല കമ്പനിയെ സമീപിച്ചത്.

ഹിറ്റ്‌ലറിന്റെ ടെലിഫോണ്‍ ചരിത്രത്തില്‍ വളരെയധികം പ്രാധാന്യം ആര്‍ഹിക്കുന്ന ഒന്നാണ്. ഈ ടെലിഫോണിലൂടെയാണ് നിരവധി ആക്രണമങ്ങള്‍ക്ക് ഹിറ്റ്‌ലര്‍ ഉത്തരവിട്ടത്. ലക്ഷകണക്കിനാളുകള്‍ക്കാണ് ഹറ്റ്‌ലറുടെ ഉത്തരവ് മൂലം ജീവന്‍ നഷ്ടമായത്. ഫാസിസത്തിന്റെ പ്രതീകമാണ് ഈ ടെലിഫോണ്‍ എന്നാണ് ലേലം നടത്തുന്നവരുടെ പക്ഷം.

Top