ഹിറ്റ്മേക്കര്‍ മണിരത്നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിര

ഹിറ്റ്മേക്കര്‍ മണിരത്നത്തിന്റെ പുതിയ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത് വന്‍ താരനിരയാണ്. വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി നിരവധി താര നിരകളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അമിതാഭ് ബച്ചനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള പ്രമേയത്തില്‍ അരുള്‍ മൊഴിവര്‍മ്മന്‍ അഥവ രാജ രാജ ചോളന്‍ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്.

നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മണിരത്നവും ഏ ആര്‍ റഹ്മാനും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജനുവരിയില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ലൈക പ്രൊഡക്ഷന്‍സാണ്.

അഞ്ചു ഭാഗങ്ങള്‍ ഉള്ള ബ്രഹ്മാണ്ഡ നോവല്‍ ആണ് പൊന്നിയിന്‍ സെല്‍വന്‍. അതു ചുരുക്കി, രണ്ട് ഭാഗങ്ങളുള്ള സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ഉദ്ദേശം.

Top