ആന്‍ഡമാന്‍ : ആന്‍ഡമാന്‍ ദ്വീപുകളിലെ വിനോദസഞ്ചാര മേഖല പ്രതിസന്ധിഘട്ടത്തിലേക്ക്.
ദ്വീപ് സമൂഹത്തിലെ പ്രമുഖ ടൂറിസം സംഘടനയായ ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹോട്ടലുകളിലും ബാറുകളിലും മദ്യം നിരോധിച്ചത് വിനോദസഞ്ചാരികള്‍ കുറയുന്നതിന് കാരണമായെന്നും ടൂറിസം മേഖലയില്‍ ജോലിചെയ്യുന്ന ആയിരത്തോളം കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിച്ചുവെന്നും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് പ്രസിഡന്റ് ആര്‍.വിനോദ് പറയുന്നു.
ദ്വീപുകളിലെ 75 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്ക് ടൂറിസമാണ് പ്രധാന വരുമാന മാര്‍ഗ്ഗം അതുകൊണ്ടുതന്നെ ടുറിസം അഭിമുഖീകരിക്കുന്ന പ്രതിസന്ധിഘട്ടം ദ്വീപ് സമൂഹത്തെ പൂര്‍ണ്ണമായും ബാധിക്കും.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ദേശിയപതയോരത്തെ ബീവറേജസ് ഔട്ട്‌ലറ്റുകള്‍ അടച്ചതും പ്രതിസന്ധിക്ക് കൂടുതല്‍ ആക്കംകൂട്ടുന്നു.