തൃശ്ശൂര്‍ : സംസ്ഥാനത്തെ എച്ച്‌ഐവി ബാധിതര്‍ ദുരിതത്തില്‍. രോഗവും കടബാധ്യതയും മൂലം ജീവിതം ദുരിതത്തിലായ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ പോലും ലഭ്യമാകുന്നില്ല.
ഓണത്തിന് ലഭിക്കേണ്ട പെന്‍ഷനും ഇതുവരെ ഇവരുടെ കൈകളില്‍ എത്തിയിട്ടില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും എച്ച്‌ഐവി ബാധിതരുടെ ക്ഷേമത്തിനായി രൂപീകരിച്ച പദ്ധതികളാണ് അധികൃതരുടെ അനാസ്ഥയില്‍ ഇവര്‍ക്ക് ലഭിക്കാതെ പോകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ 20 കോടിയും സംസ്ഥാന സര്‍ക്കാര്‍ ഏഴ് കോടിയും എച്ച്‌ഐവി ബാധിതര്‍ക്കായി മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നില്ല എന്നതാണ് സത്യം.