നോക്കിയ ഫോണുകള്‍ക്ക് പുത്തന്‍ സംവിധാനങ്ങളൊരുക്കി എച്ച്എംടി ഗ്ലോബല്‍

Nokia

നോക്കിയ ഫോണുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പുത്തന്‍ സംവിധാനങ്ങളൊരുക്കി എച്ച്.എം.ടി ഗ്ലോബല്‍. ഇന്‍ഷുറന്‍സ്, ഡാമേജ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളാണ് നോക്കിയ ഫോണുകള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. 399 രൂപ മുതലാണ് ഫോണുകള്‍ക്ക് സുരക്ഷയൊരുങ്ങുന്നത്.

പുതുതായി നോക്കിയ ഫോണുകള്‍ വാങ്ങുന്നവര്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഏറെ ഗുണം ചെയ്യും. 12 മാസത്തെ സുരക്ഷയാണ് സെര്‍വിഫൈ വിസ് നല്‍കുന്ന ഇന്‍ഷുറന്‍സിലൂടെ ലഭിക്കുക.

ഇന്‍ഷുറന്‍സ് പ്ലാനിലൂടെ ആക്‌സിഡന്റ്, ലിക്വിഡ് ഡാമേജ് സുരക്ഷ ലഭിക്കുന്നു. സ്‌ക്രീന്‍ സുരക്ഷാ സംവിധാനവും കമ്പനി നല്‍കുന്നുണ്ട്. പുതിയ ഫോണ്‍ വാങ്ങി 15 ദിവസത്തിനകം ഇതില്‍ അംഗമാകാന്‍ കഴിയും. 365 ദിവസത്തേക്ക് സുരക്ഷ ലഭിക്കും

Top