ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട് ഫോണുമായി എച്ച്.ടി.സി എത്തുന്നു. സനാപഡ്രാഗണ്‍ 710 പ്രൊസസറിന്റെ കരുത്തില്‍ മിഡറേഞ്ച സമാര്‍ട്ട്ഫോണായിരിക്കും എച്ച്.ടി.സി പുറത്തിറക്കുക.
6ജിബി റാമും 128 ജിബി ഇന്റേണല്‍ മെമ്മറിയുമാണ് ഫോണിന്റെ പരമാവധി സ്‌റ്റോറേജ് കപ്പാസിറ്റി. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയ എച്ച്.ടി.സി ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ സ്മാര്‍ട്ട് ഫോണില്‍ ഉണ്ടാവുക.
2160×1080 പിക്‌സല്‍ റെസലൂഷനിലുള്ള ഡിസ്‌പ്ലേയായിരിക്കും ഫോണിറ്റേത്. ഈ വര്‍ഷം തന്നെ പുതിയ എച്ച്.ടി.സി സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന.