കൊച്ചി: എറണാകുളം ജില്ലയില്‍ ഭക്ഷ്യസാധനങ്ങള്‍ പൂഴ്ത്തിവെയ്ക്കുകയും അമിതവില ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് പരാതി. കാക്കനാട് വീക്കിലി സൂപ്പര്‍ മാര്‍ക്കറ്റില്‍ അരി, പഞ്ചസാര ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് 10 രൂപ കൂട്ടിയാണ് വില്‍ക്കുന്നത്. ആളുകളുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി.
കലൂരില്‍ ഇതരസംസ്ഥാന വഴിയോര കച്ചവടക്കാരും പച്ചക്കറിക്ക് അമിതവില ഈടാക്കുന്നുണ്ട്. ഒരു കിലോ പച്ചമുളകിന് 400 രൂപയാണ് വാങ്ങുന്നത്. പൊലീസ് ഇടപെട്ട് 120 രൂപയാക്കി കുറച്ചിട്ടുണ്ട്. ഇടപ്പള്ളിയിലെ ഒരു കടയിലും പച്ചക്കറിക്ക് വില വര്‍ധിപ്പിച്ചിട്ടുണ്ട്. ആ കട അടപ്പിച്ച് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോയി. അതേസമയം, അമിത വില ഈടാക്കുന്നതിനെതിരെ കേസ് എടുക്കാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു.