ന്യൂഡല്‍ഹി: മലയാളി താരം പി.ആര്‍.ശ്രീജേഷിനെ വീണ്ടും ഇന്ത്യന്‍ ഹോക്കി ടീം നായകനായി നിയമിച്ചു. ഈ വര്‍ഷം അവസാനം വരെയാണ് ശ്രീജേഷിന്റെ നിയമനമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.
പരുക്കിനെ തുടര്‍ന്ന് കുറച്ചു കാലമായി ടീമിനു പുറത്തായിരുന്നു ശ്രീജേഷ്. 2016-ലാണ് ശ്രീജേഷിന് ഇന്ത്യന്‍ ടീം നായകസ്ഥാനം നല്‍കുന്നത്. ശ്രീജേഷിന്റെ കീഴില്‍ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കു മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിരുന്നു.
വനിതാ ടീം ക്യാപ്റ്റനായി റാണിയെയും നിയമിച്ചിട്ടുണ്ട്. വനിതാ ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് ടൂര്‍ണമെന്റുകളില്‍ റാണി ഇന്ത്യയെ നയിക്കും.