ഓക്ക്ലന്‍ഡ്: ന്യൂസിലന്‍ഡ് പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് ജയം. ബ്രിട്ടനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്.
മത്സരത്തിന്റെ 47-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ രാണി രാംപാല്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി വിജയഗോള്‍ നേടിയത്. ഇന്ത്യ ബ്രിട്ടനുമുന്നില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
നേരത്തെ രണ്ട് മത്സരങ്ങളില്‍ ആതിഥേയരോട് പരാജയപ്പെട്ടതിനുശേഷമാണ് ഇന്ത്യ ബ്രിട്ടനോട് കളിക്കാനിറങ്ങിയത്. രണ്ട് കളികളില്‍ തോറ്റതിനാല്‍ ജയം ലക്ഷ്യമാക്കിയാണ് ഇന്ത്യ ബ്രിട്ടനെതിരെ കളിക്കാന്‍ ഇറങ്ങിയതും. ബുധനാഴ്ച ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടുന്നതാണ്.