പെര്‍ത്ത്: ഓസ്ട്രേലിയന്‍ ഹോക്കി ലീഗില്‍ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ എ ടീം.
പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 4-1 നാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.
അമിന്‍ ഖുറേഷി, അഫ്സല്‍ യൂസഫ്, അമിത് രോഹിദാസ്, തല്‍വിന്ദര്‍ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകള്‍ നേടിയത്. 56-ാം മിനിറ്റില്‍ ലിയാണ്‍ ഫ്ലിനാണ് ഓസ്ട്രേലിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ എ ടീം സൗത്ത് വെയ്‌ലിനെ നേരിടും.