ഭുവനേശ്വര്‍: നാല് പതിറ്റാണ്ടിന്റെ ചരിത്രം തിരുത്തിയെഴുതാന്‍ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഇന്ന് ഇന്നിറങ്ങും. ക്വര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെയാണ് ഇന്ത്യ നേരിടാന്‍ പോകുന്നത്. ഭുവനേശ്വറിലെ കലിങ്ക സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം നടക്കുക.
ആദ്യ മത്സരത്തില്‍ ദക്ഷിണ ആഫ്രിക്കയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. രണ്ടാം മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ സമനിലയില്‍ തളച്ച ഇന്ത്യ മൂന്നാം മത്സരത്തില്‍ വീണ്ടും ശക്തി തെളിയിക്കുകയായിരുന്നു. കാനഡയെ ഒന്നിനെതിരെ അഞ്ച് ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
ലോകകപ്പില്‍ ഇത് വരെ ഏറ്റുമുട്ടിയത് ആറ് മത്സരങ്ങളില്‍, അഞ്ചിലും ജയം ഡച്ചുകാര്‍ക്കൊപ്പമായിരുന്നു. ഒരു മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ എതിരാളികളെ നിസാരരായി കാണാന്‍ സാധിക്കുകയില്ല.