മടക്കി ഉപയോഗിക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളുമായി സാംസങ് ഉടന്‍ വരുന്നതായി റിപ്പോര്‍ട്ട്.നേരത്തെ മുതല്‍ ഈ ഫോണുകളെക്കുറിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും ഇത്തരത്തില്‍ രണ്ട് മോഡലുകളിലുള്ള ഫോണുകളായിരിക്കും സാംസങ് ഇറക്കുക എന്നതാണ് ഏറ്റവും പുതിയ വിവരം.
അടുത്ത വര്‍ഷത്തോടെ രണ്ട് ഫോണുകളും വിപണിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
മടക്കാന്‍ സാധിക്കുന്ന രണ്ട് ഫോണുകളില്‍ ഒരെണ്ണം ഡ്യുവല്‍ സ്‌ക്രീനായിരിക്കുമെന്നാണ് സൂചനകള്‍. ഡ്യുവല്‍ സ്‌ക്രീനുള്ള ഫോണ്‍ അടുത്ത വര്‍ഷം തന്നെ വിപണിയിലെത്തും.
അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലിലോ ജനുവരിയില്‍ ലാസ് വേഗസില്‍ നടക്കാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വളരെ കുറച്ച് ഫോണുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളൂ. ഉപഭോക്താക്കളുടെ പ്രതികരണം ലഭിക്കുന്നതനുസരിച്ച് പിന്നീട് കൂടുതല്‍ ഫോണുകള്‍ വിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി.
ഇതിന്റെ ഭാഗമായാണ് ഡുവല്‍ സ്‌ക്രീന്‍ ഫോണുകള്‍ ആദ്യം ഇറക്കുന്നത്. ഇതിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും രണ്ടാമത്തെ മോഡല്‍ ഇറക്കുക.