പെണ്‍കുട്ടിയുടെ കൈ പിടിക്കുന്നതും പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ല; ബോംബെ ഹൈക്കോടതി

bombay-highcourt

മുംബൈ: വീണ്ടും വിവാദ വിധിയുമായി ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയുടെ കൈയില്‍ പിടിക്കുന്നതും പാന്റിന്റെ സിപ് അഴിക്കുന്നതും ലൈംഗിക അതിക്രമമല്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. നാഗ്പൂര്‍ ബെഞ്ചാണ് ഈ വിചിത്ര വിധി പുറപ്പെടുവിച്ചത്.

പോക്‌സോ പ്രകാരം ഈ കുറ്റകൃത്യം ലൈംഗികാതിക്രമമല്ലെന്നും ജസ്റ്റിസ് പുഷ്പ ഗനേദിവാല നിരീക്ഷിച്ചു. അഞ്ച് വയസുകാരിയെ ലൈംഗികമായി അതിക്രമിച്ച 50 കാരനെതിരായ കേസ് പരിഗണിക്കവെയാണ് കോടതി വിധി.

ലിബ്‌നസ് കുജൂര്‍ എന്ന 50 കാരനെതിരെ 354-A(1), ഐപിസി 448, പോക്‌സോ സെക്ഷന്‍ 8, 10, 12 എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. ദുരുദ്ദേശത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത് എന്നത് വ്യക്തമാണ്. എന്നാല്‍ ലൈംഗികാതിക്രമം നടന്നടതായി തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് ജഡ്ജി കൂട്ടിച്ചേര്‍ത്തു.

 

Top