പാകിസ്താന്‍ നടി മഹിറാ ഖാന്റെ വിവാഹിതയായ്. ഒക്ടോബര്‍ ഒന്നിനു നടന്ന കല്യാണത്തിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് ബിസിനസ്സുകാരനായ സലിം കരീമുമായുള്ള മഹിറയുടെ വിവാഹം. 2017-ലാണ് മഹിറ പാകിസ്താനിലെ ടെലികോം കമ്പനി സി.ഇ.ഒ. ആയ സലിമിനെ പരിചയപ്പെടുന്നത്. 2019-ല്‍ ഇരുവരും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. മകനൊപ്പം വിവാഹവേദിയിലേക്കു കടന്നുവരുന്നതിന്റെ ചിത്രങ്ങളും മഹിറ പങ്കുവെച്ചിരുന്നു.
ആദ്യവിവാഹത്തില്‍ മഹിറയ്ക്കുണ്ടായ മകനാണ് അസ്ലാന്‍. മകനൊപ്പം വിവാഹവേദിയിലേക്ക് മഹിറ നടന്ന് വരുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. പേസ്റ്റല്‍ ലെഹംഗയാണ് വിവാഹദിനത്തില്‍ മഹിമ ധരിച്ചത്. ബീഡ് വര്‍ക്കുകളും എംബ്രോയ്ഡറിയും നിറഞ്ഞ ഫുള്‍സ്ലീവ് ബ്ലൗസ് ലെഹംഗയുടെ മാറ്റുകൂട്ടി. കറുത്ത നിറത്തിലുള്ള ഷെര്‍വാണിയാണ് സലിം ധരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നിരവധി പാക്ചിത്രങ്ങളിലും ടി.വി ഷോകളിലും വേഷമിട്ടിട്ടുള്ള മഹിറയുടെ ആദ്യ ഇന്ത്യന്‍ സിനിമ ഷാരൂഖ് ഖാനൊപ്പമുള്ള റായീസ് ആണ്.
View this post on Instagram
View this post on Instagram