തൃശൂരില്‍ ശനിയാഴ്ച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു

തൃശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്റ്റര്‍ പ്രഖ്യാപിച്ച അവധി പിന്‍വലിച്ചതായി അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ മഴ ശമിച്ചതോടെ റെഡ് അലേര്‍ട്ട് പിന്‍വലിച്ച് മുന്‍കരുതലുകളുടെ ഭാഗമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചത്.ജില്ലയിലെ പ്രധാനപ്പെട്ട അണക്കെട്ടുകളുടെ ജലനിരപ്പും നിയന്ത്രിച്ച് വരികയാണ്.

Top