‘വണ്ടര്‍ വുമണ്‍’ താരം ഗാല്‍ ഗാഡോട്ട് വീണ്ടും അമ്മയായി. നടി തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓറി എന്നാണ് കുഞ്ഞിന്റെ പേര്. ‘എന്റെ വെളിച്ചം’ എന്നര്‍ത്ഥം വരുന്ന ഹീബ്രു വാക്കാണ് ഓറി. തങ്ങളുടെ ജീവിതത്തിലേക്ക് പുതുവെളിച്ചം കൊണ്ടുവന്നതിനാലാണ് മകള്‍ക്ക് ഓറി എന്ന് പേര് നല്‍കിയതെന്ന് ഗാല്‍ പറഞ്ഞു. ഗര്‍ഭാവസ്ഥ എളുപ്പമായിരുന്നില്ലെന്നും നടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. കുഞ്ഞിനൊപ്പം ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഗാല്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ വിന്‍ ഡീസല്‍ നിരവധി ഹോളിവുഡ് താരങ്ങള്‍ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിട്ടുണ്ട്. ഗാല്‍ ഗാഡോട്ട്-ഗാഡോട്ട് ജറോണ്‍ ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് ഓറി. അല്‍മ, മായ, ഡാനിയേല എന്നിങ്ങനെയാണ് മറ്റു കുട്ടികളുടെ പേര്. അതേസമയം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന സ്‌പൈ ത്രില്ലര്‍ ചിത്രത്തിലാണ് ഗഡോട്ട് അവസാനമായി അഭിനയിച്ചത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമയില്‍ ബോളിവുഡ് താരം ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തിയിരുന്നു. ഡിസ്‌നിയുടെ സ്‌നോ വൈറ്റിലെ ഈവിള്‍ ക്വീന്‍ എന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് ഗാല്‍ ഇപ്പോള്‍.
View this post on Instagram