ഹോം എലോണ്‍ സീരീസ് ചിത്രങ്ങളിലൂടെ സൂപ്പർ താരമായി പ്രശസ്തി നേടിയ വ്യക്തിയാണ് മെക്കോളെ കല്‍ക്കിന്‍. ഹോം എലോണ്‍ സീരീസ് ചിത്രങ്ങളിലെ അഭിനയം ബാല്യത്തിൽ തന്നെ മെക്കോളെ കല്‍ക്കിന് നിരവധി ആരാധകരെ നൽകിയിരുന്നു.
ഇപ്പോൾ ബാല്യത്തിൽ അച്ഛൻ തന്നോട് ചെയ്ത കാര്യങ്ങൾ തുറന്നുപറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കല്‍ക്കിന്‍ മനസ്സു തുറന്നത്. തനിക്ക് പറ്റിയ തെറ്റുകള്‍ക്ക് കാരണം അച്ഛന്റെ സ്വഭാവമാണെന്നും, അച്ഛന്‍ എന്നെ ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചിട്ടുണ്ടെന്നും കല്‍ക്കിന്‍ പറഞ്ഞു.
മാത്രമല്ല അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചെയ്യാന്‍ വൈകിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പത്ത് വയസ്സിനുള്ളില്‍ തന്നെ ഞാന്‍ ഒരുപാട് പണമുണ്ടാക്കി. ആ പണത്തിലായിരുന്നു അച്ഛന്റെ നോട്ടം കല്‍ക്കിന്‍ കൂട്ടിച്ചേർത്തു.
മാതാപിതാക്കളുടെ വിവാഹമോചനം കല്‍ക്കിനെ ലഹരിയ്ക്ക് അടിമയാക്കിയിരുന്നു. മയക്കുമരുന്നിന് അടിമയായി മാറിയ മെക്കോളെ കല്‍ക്കിന് പിന്നിട് സിനിമയിൽ വ്യക്തമായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ല.