എയര്‍ടെല്‍ പെയ്‌മെന്റ് മാനേജിങ് ഡയറക്ടര്‍ ശശി അറോറ രാജി വെച്ചു

ന്യൂഡല്‍ഹി : എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ശശി അറോറ രാജി വെച്ചു.

ഉപഭോക്താക്കളുടെ അനുവാദം കൂടാതെ അവരുടെ എല്‍പിജി സബ്‌സിഡി പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകളുണ്ടാക്കി അതിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് സ്‌പെഷല്‍ തിരിച്ചറിയല്‍ അതോറിറ്റി (യുഐഡിഎഐ) എയര്‍ടെലിന്റെ ഇകെവൈസി ലൈസന്‍സ് റദ്ദാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് അറോറ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Top