തിരുവന്തപുരം: കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ടോമിന്‍. ജെ. തച്ചങ്കരിക്കെതിരായ നടപടിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അനുമതി. സര്‍ക്കാരിനെതിരെ യോഗം വിളിച്ചതിനാണ് നടപടി.
കണ്‍സസ്യൂമര്‍ ഫെഡ് എം.ഡി സ്ഥാനത്തു നിന്ന് മാറിയ ശേഷമായിരുന്നു തച്ചങ്കരി യോഗം വിളിച്ചത്. സഹകരണമന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് തച്ചങ്കരിക്കെതിരെ നടപടി ആവശ്യപ്പെട്ടത്. നടപടിക്ക് അനുമതി നല്‍കിക്കൊണ്ടുളള ഫയലില്‍ ആഭ്യന്തര മന്ത്രി ഒപ്പിട്ടു.