ഒരു ‘യുദ്ധത്തിന്’ തയ്യാറെടുക്കാം; കൊറോണയില്‍ പാരാമിലിറ്ററി സേനകളോട് ആഭ്യന്തര മന്ത്രാലയം

യുദ്ധസന്നാഹത്തിലേക്ക് ഒരുങ്ങാന്‍ പാരാമിലിറ്ററി സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊറോണാവൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ മുന്‍കൂട്ടി തയ്യാറെടുക്കാനാണ് പാരാമിലിറ്ററി വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ലോകത്തില്‍ 200,000 പേരില്‍ പടര്‍ന്ന വൈറസ് ബാധിച്ച് 8000ഓളം പേരാണ് മരണമടഞ്ഞത്.

ബുധനാഴ്ച ലഡാക്കിലുള്ള ഇന്ത്യന്‍ സൈനിക ട്രൂപ്പര്‍ക്ക് പുതിയ കൊറോണാവൈറസ് പിടിപെട്ടതോടെയാണ് നിബന്ധനകള്‍ നിലവില്‍ വന്നത്. സെന്‍ഡ്രല്‍ റിസര്‍വ്വ് പോലീസ്, ബോര്‍ഡര്‍ സെക്യൂരിറ്റി പോഴ്‌സ്, സെന്‍ഡ്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സശസ്ത്ര സീമാബല്‍, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ആസാം റൈഫിള്‍സ് എന്നിവയുടെ ഡയറക്ടര്‍ ജനറല്‍മാര്‍ക്കാണ് നിബന്ധനകള്‍ പുറത്തിറക്കിയത്.

ഇവരോട് പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെ അടിയന്തരമല്ലാത്ത എല്ലാ ലീവുകളും റദ്ദാക്കാന്‍ നിര്‍ദ്ദേശത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ യാത്രകളില്‍ വൈറസ് പിടിപെടാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. അടുത്ത മൂന്നാഴ്ച വൈറസിന്റെ പടരല്‍ ഒഴിവാക്കുന്നതില്‍ സുപ്രധാനമാണെന്ന് നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഏകദേശം 10 ലക്ഷം സൈനികരാണ് മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്കുള്ളത്.

അന്താരാഷ്ട്ര വിമാന യാത്രകളും, ആഭ്യന്തര വിമാന, ബസ്, ട്രെയിന്‍ യാത്രകളും ഒഴിവാക്കാന്‍ സെന്‍ഡ്രല്‍ ആംഡ് പോലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ദീര്‍ഘദൂര യാത്രകളാണ് വൈറസ് പടരാന്‍ പ്രധാന കാരണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയില്‍ രോഗം പിടിപെട്ട 147 രോഗികളില്‍ ഭൂരിഭാഗം പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ യാത്ര നടത്തിയിട്ടുണ്ട്. റിക്രൂട്ട്‌മെന്റ്, കായിക ടൂര്‍ണമെന്റുകള്‍, മെഡിക്കല്‍ റിവ്യൂ എന്നിവ ഒഴിവാക്കാനും പാരാമിലിറ്ററി വിഭാഗങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. കൂടാതെ ശ്രോതസ്സുകള്‍ പരിമിതമാകുമ്പോള്‍ പൊതുജനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമാസക്തരാകുന്ന സാധ്യതയും ശ്രദ്ധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുന്നു.

Top