കുവൈറ്റ്: രാജ്യത്ത് പ്രത്യേക സൈബര്‍ സെക്യൂരിറ്റി സംഘത്തിന് രൂപം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം മേധാവികളുടെ നിര്‍ദേശമനുസരിച്ചാണ് വിദഗ്ധരടങ്ങുന്ന എട്ടംഗ സംഘത്തെ രൂപവത്കരിച്ചതെന്ന് കുറ്റാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഷര്‍ഹാന്‍ അറിയിച്ചു.
രാജ്യത്ത് നിരവധി സ്ഥാപനങ്ങളും, ബാങ്കുകളും കേന്ദ്രീകരിച്ചായിരുന്നു അടുത്തിടെ സൈബര്‍ ആക്രമണങ്ങള്‍ നടന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ‘സൈബര്‍ സെക്യൂരിറ്റി’യ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രധാനപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെയും, ബാങ്കുകളിലെയും, സ്വകാര്യ ഏജന്‍സികളിലെയും ഇലക്ട്രോണിക് സൈബര്‍ ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും സംഘത്തിന് തടയാനാകുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.