ഖത്തർ : ഖത്തറിൽ ഹോം ക്വാറന്റീന്‍ നിർദ്ദേശങ്ങൾ ലംഘിച്ച ആറു പേർ അറസ്റ്റിലായി. രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ കോവിഡ് പ്രതിരോധ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇവരെ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ തുടർ നടപടികൾക്കായി പ്രോസിക്യൂഷനു കൈമാറി. ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കണം ഹോം ക്വാറന്റീനിൽ കഴിയേണ്ടതെന്ന് അധികൃതർ പൗരന്മാരെയും താമസക്കാരെയും ഓർമ്മപ്പെടുത്തി. ഇതിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു.