ക്വാറന്റൈന്‍ ചെയ്യുന്നവര്‍ക്ക് വിരസത മാറ്റാന്‍ മോദിയുടെ പ്രസംഗം

ന്യൂഡല്‍ഹി: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി വീടുകളില്‍ ഉള്‍പ്പെടെ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് വിരസത മാറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്‌കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ സ്‌കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്റൈന്‍ ചെയ്തവര്‍ക്കും ഇവ ലഭ്യമാക്കുമെന്നും ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

Top