തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് ആകുന്ന രോഗലക്ഷണമില്ലാത്ത രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നല്‍കുന്ന രീതി ഇന്ന് മുതല്‍ നടപ്പാക്കും. കര്‍ശന നിബന്ധനകളോടെയാണ് കൊവിഡ് രോഗികള്‍ക്ക് ചികിത്സ വീട്ടില്‍ നല്‍കുക. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണമില്ലാത്ത രോഗികളുടെ ചികിത്സ വീട്ടില്‍ തന്നെയാക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ പ്രായോഗികതയും മറ്റ് വശങ്ങളും പരിശോധിച്ചതിന് ശേഷമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തുന്നതടക്കമുള്ള കര്‍ശന നിബന്ധനകളോടെയാണ് വീട്ടില്‍ ചികിത്സ അനുവദിക്കുക. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ കര്‍ശന നിരീക്ഷണത്തോടെയായിരിക്കും വീട്ടിലും ചികിത്സ നടക്കുന്നത്.