വാഷിങ്ടണ്‍: യുഎസിലേക്ക് ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് തടഞ്ഞ കോടതി വിധിക്കെതിരെ ട്രംപ് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിച്ചു.
നേരത്തെ കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് തടഞ്ഞ വിധിയെ ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉത്തരവിനെ വിഡ്ഡിത്തമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കോടതി ഉത്തരവ് മറികടക്കുമെന്നും ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
ഉത്തരവിനെ ചോദ്യംചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം തള്ളിക്കൊണ്ടാണ് ഫെഡറല്‍ ജഡ്ജി ജെയിംസ് റോബര്‍ട്ടാണ് ട്രംപിന്റെ തീരുമാനം തള്ളിയത്. വിധി വന്നതോടെ വിലക്ക് നടപ്പാക്കേണ്ടെന്ന് യു.എസ് വിദേശകാര്യ വകുപ്പ് തീരുമാനിച്ചിരുന്നു.
പ്രവേശന വിലക്ക് സംബന്ധിച്ച ഉത്തരവിനെതിരെ അമേരിക്കയിലെങ്ങും വന്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു. വിമാനത്താവള അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പംമൂലം നിരവധി യാത്രക്കാര്‍ വലഞ്ഞു.