വാഷിംഗ്‌ടൺ : ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ ലൈംഗികത.
ആധുനിക ലോകത്തിൽ സ്വവർഗ അനുരാഗത്തിന് നിയമപരമായ അംഗീകാരം ലഭിച്ചിട്ടുണ്ട്.
എന്നാലും ആഗോളതലത്തിൽ സ്വവർഗ ആകർഷണത്തെ എതിർക്കുന്ന രാജ്യങ്ങളുണ്ട്.
സ്വവർഗ അനുരാഗം നിയത്രണമില്ലാത്ത ജീവിതശൈലിയുടെ തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്നതാണെന്ന് ചില അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം തെറ്റാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
സ്വവർഗ്ഗരതി എന്നത് ജീവിതശൈലി തിരഞ്ഞെടുപ്പല്ല അത് ഒരു വ്യക്തിയുടെ ജീവശാസ്ത്രത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്നാണ് പുതിയ കണ്ടെത്തൽ.
ഒരു മനുഷ്യൻ സ്വവർഗസ്നേഹിയാണോ അല്ലയോ എന്നു പറയാനുള്ള ജനിതക ഘടനകൾ ഇല്ലിനോവിലെ നോർത്ത് ഷോർ യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോർട്ട്.
രണ്ട് പ്രദേശങ്ങളിലെ 2000ത്തിലധികം പേരുടെ ഡിഎൻഎ പരിശോധന നടത്തിയതിൽ നിന്നാണ് യൂണിവേഴ്സിറ്റി പുതിയ നിഗമനത്തിൽ എത്തിയത്.
പുതിയ കണ്ടെത്തലുകൾ കൂടുതൽ കണ്ടെത്താൻ സഹായമാകുമെന്ന് മുതിർന്ന ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടു. നിലവിലെ പഠനം നടത്തിയിരിക്കുന്നത് സ്വതന്ത്ര ശാസ്ത്രജ്ഞന്മാരാണ്.