ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യയുടെ വരാനിരിക്കുന്ന 100 സിസി കമ്മ്യൂട്ടറിനെ കുറച്ചുകാലമായി കാത്തിരിക്കുകയാണ് ഇന്ത്യൻ വാഹനലോകം. ഈ മോട്ടോർസൈക്കിൾ നാളെ അതായത്, 2023 മാർച്ച് 15-ന് അവതരിപ്പിക്കപ്പെടും. ഈ മോഡല്‍ ഹോണ്ട ഷൈൻ 100 എന്ന് വിളിക്കപ്പെടാൻ സാധ്യതയുണ്ട്.
പുതിയ മോഡല്‍ ഉപയോഗിച്ച് ജാപ്പനീസ് ടൂ-വീലർ ഭീമൻ, തങ്ങളുടെ മുൻകാല പങ്കാളിയായ ഹീറോ മോട്ടോകോർപ്പിനെ അതിന്റെ ശക്തികേന്ദ്രമായ എൻട്രി ലെവൽ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽ നേരിടാൻ ഒരുങ്ങുകയാണ്. ഹീറോ സ്‌പ്ലെൻഡർ, എച്ച്‌എഫ് ഡീലക്‌സ്, ബജാജ് പ്ലാറ്റിന, ടിവിഎസ് സ്റ്റാർ സിറ്റി തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ശക്തമായ വിപണി വിഹിതമുള്ള അർദ്ധ നഗര, ഗ്രാമ വിപണികൾ ലക്ഷ്യമിട്ടാണ് ജാപ്പനീസ് ടൂ-വീലർ ഭീമൻ പുതിയ കമ്മ്യൂട്ടർ ഈ മോഡലിനെ എത്തിക്കുന്നതെമന്നാണ് റിപ്പോര്‍ട്ടുകള്‍.
ബൈക്കിംഗ് ഫെയറിംഗ്, വൈഡ് പുൾ-ബാക്ക് ഹാൻഡിൽബാർ, സിംഗിൾ പീസ് സീറ്റ്, അലോയ് വീലുകൾ, സൈഡ്-സ്ലംഗ് എക്‌സ്‌ഹോസ്റ്റ് എന്നിവയോടുകൂടിയ ലളിതമായ കമ്മ്യൂട്ടറി ഈ ബൈക്ക് വാഗ്‍ദാനം ചെയ്‍തേക്കും. ഹോണ്ട സിബി ഷൈൻ 125- ന്റെ ടോൺ-ഡൗൺ പതിപ്പായി ടീസറുകളിലെ സ്‌റ്റൈലിംഗ് കാണപ്പെടുന്നു . ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് ഇരട്ട ഷോക്ക് അബ്‌സോർബറുകളും, ഓപ്ഷണൽ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് പതിപ്പുള്ള ഡ്രം ബ്രേക്കുകളും ഡിജിറ്റൽ റീഡൗട്ടുള്ള അനലോഗ് കൺസോളും പോലുള്ള മറ്റ് ഘടകങ്ങൾ ഉൾപ്പെടുന്നു.
ബൈക്കിന് കരുത്തേകാൻ 100 സിസി യൂണിറ്റ് സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് ലേഔട്ട് ലഭിക്കും. പവർ, ടോർക്ക് കണക്കുകൾ എതിരാളികൾക്ക് തുല്യമായി ഏകദേശം 8 bhp ഉം 8 Nm പീക്ക് ടോർക്കും ആയിരിക്കണം. രാജ്യത്ത് വിൽക്കുന്ന ഹോണ്ടയുടെ ഏറ്റവും ചെറിയ ശേഷിയുള്ള എഞ്ചിനായിരിക്കും ഇത്. പുതിയ OBD-II, ആര്‍ഡിഇ കംപ്ലയിൻസ് മാനദണ്ഡങ്ങൾ ഈ എഞ്ചിൻ പാലിക്കും. പുതിയ ഹോണ്ട 100 സിസി കമ്മ്യൂട്ടറിന് 70,000 രൂപ മുതല്‍ 72,000 രൂപ വരെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. ഹീറോ സ്‌പ്ലെൻഡറിന്റെ എൻട്രി എക്സ് ഷോറൂം വില 72,000 രൂപയാണ്. ബജാജ് പ്ലാറ്റിനയാണ് ഈ ശ്രേണിയില്‍ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന ഓഫർ. 65,856 രൂപയാണ് പ്ലാറ്റിനയുടെ ദില്ലി എക്സ് ഷോറൂം വില.