ഹോണ്ട 2021 CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ട 2021MY CBR 600 RR വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നു. സൂപ്പര്‍സ്പോര്‍ട്സ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ ഓഗസ്റ്റ് 21-ന് ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് വിപണിയില്‍ 2020MY മോഡല്‍ 11,799 ഡോളര്‍ എക്‌സ്-ഷോറൂം വിലയില്‍ (ഏകദേശം 8.83 ലക്ഷം രൂപ) ലഭ്യമാണ്.

599 സിസി ലിക്വിഡ്-കൂള്‍ഡ് DOHC ഇന്‍ലൈന്‍-ഫോര്‍ എഞ്ചിനാണ് 2021MY ഹോണ്ട CBR 600 RR -ല്‍ വരുന്നത്. പൂര്‍ണ്ണ സവിശേഷതകളും JDM വിലനിര്‍ണ്ണയവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്ന 2020MY CBR 600 RR -ന് സമാനമായ 599 സിസി യൂണിറ്റ് (DFSI അല്ലെങ്കില്‍ ഡ്യുവല്‍ സ്റ്റേജ് ഇന്ധന ഇന്‍ഡക്ഷനോടൊപ്പം) വരുന്നു. കൂടാതെ 13,500 rpm -ല്‍ 118 bhp കരുത്തും 11,250 rpm -ല്‍ 66 Nm torque ഉം പുറപ്പെടുവിക്കുന്നു.

മോട്ടോര്‍സൈക്കിളിന്റെ മുന്‍ഗാമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പൊതു സവാരി സാഹചര്യങ്ങളില്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ട്രാക്ക്-പ്രകടനത്തില്‍ മോട്ടോര്‍സൈക്കിളിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.

പൂര്‍ണ്ണ-എല്‍ഇഡി ട്വിന്‍ ഹെഡ്ലാമ്പുകള്‍, വൈറ്റ് ബാക്ക്ലിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, 15,000 rpm റെഡ്ലൈന്‍, മണിക്കൂറില്‍ 225 കിലോമീറ്ററിനു മോല്‍ പരമാവധി വേഗത, അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റ് സിസ്റ്റം, ആറ്-സ്പോക്ക് അലോയി വീലുകള്‍, HRC (ഹോണ്ട റേസിംഗ് കോര്‍പ്പറേഷന്‍) ഡെക്കലുകള്‍ എന്നിവ ശ്രദ്ധേയമാണ്.

Top