ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ അക്കോര്‍ഡ് കമ്പനി തിരിച്ചുവിളിക്കുന്നു

യര്‍ബാഗിലെ തകരാര്‍ കാരണം ഹോണ്ടയുടെ പ്രീമിയം സെഡാന്‍ വാഹനമായ അക്കോര്‍ഡ് കമ്പനി തിരിച്ചുവിളിക്കുന്നു. ഡ്രൈവര്‍ സൈഡ് എയര്‍ബാഗില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കുന്നതിനായാണ് 3669 അക്കോര്‍ഡുകള്‍ തിരികെ വിളിച്ചിരിക്കുന്നത്. 2003 മുതല്‍ 2006 വരെയുള്ള കാലയളവില്‍ നിര്‍മിച്ച 3669 വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്.

ഏപ്രില്‍ 19 മുതല്‍ ഇന്ത്യയിലുടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി ഈ പ്രശ്നം പരിഹരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഹോണ്ട പ്രസ്താവനയില്‍ അറിയിച്ചു.

Top