ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമാറ്റിക് സ്‌കൂട്ടര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഹോണ്ട ആക്ടീവ 125 വിപണിയിലവതരിപ്പിച്ചു.
ദില്ലി ഷോറൂമില്‍ 56,954 രൂപക്കാണ് ഈ സ്‌കൂട്ടറിന് വില.
ബിഎസ് IV എമിഷന്‍ ചട്ടങ്ങള്‍ പാലിക്കുന്ന എന്‍ജിനും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓണ്‍ സേഫ്റ്റി ഫീച്ചറും ഉള്‍ക്കൊള്ളുന്ന ഒരു സ്‌കൂട്ടറാണ് പുതിയ ആക്ടീവ 125.
സ്റ്റാന്‍ഡേഡ്, അലോയ് ഡ്രം, അലോയ് ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ ലഭ്യമായിട്ടുള്ളത്. മൂന്ന് വേരിയന്റുകളിലും ഹോണ്ടയുടെ കോംബി ബ്രേക്കിംഗ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ബിഎസ് IV 125സിസി എന്‍ജിനാണ് 125 ഹോണ്ട ആക്ടീവയുടെ കരുത്ത്. 8.52ബിഎച്ച്പിയും 10.54എന്‍എം ടോര്‍ക്കും ലഭ്യമാക്കുന്ന ഈ എന്‍ജിനില്‍ സിവിടി ഗിയര്‍ബോക്‌സാണുള്ളത്.
കോംബി ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം ഇക്വലൈസര്‍ സിസ്റ്റം, ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, വീതിയും നീളവുമേറിയ സീറ്റ്, വലിയ 12 ഇഞ്ച് വീല്‍ എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്.
പുതുതായി എല്‍ഇഡി ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട് എന്നിവ ഈ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടണ്ട്.
പേള്‍ അമേസിംഗ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ മെറ്റാലിക്, ബ്ലാക്ക്, റെബല്‍ റെഡ് മെറ്റാലിക്, മാറ്റ് ക്രസ്റ്റ് മെറ്റാലിക് എന്നീ ആകര്‍ഷക നിറങ്ങളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.