ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ആക്ടിവയുടെ പതിപ്പായ 6ജിയെ ജനുവരി 15ന് വില്‍പ്പനയ്ക്ക് എത്തിക്കും.
വിപണിയില്‍ എത്തിക്കുക ആക്ടിവ 6എ ആണെന്നാണ് സൂചന. മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ്6 നിലവാരത്തിലും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായിരിക്കും ആക്ടിവ 6ജി എത്തുന്നത്.
മികച്ച ഇന്ധനക്ഷമത 6ജിയുടെ സവിശേഷത മറ്റൊരു സവിശേഷതയാണ്. പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6ജി -ക്ക് വിലയും അല്‍പ്പം വ്യത്യാസം ഉണ്ടാകും. 60,198 രൂപ (സ്റ്റാന്‍ഡേര്‍ഡ്) മുതല്‍ 62,481 രൂപ (ഡീലക്സ് ലിമിറ്റഡ് എഡിഷന്‍) വരെയാണ് ആക്ടിവ 5ഏയ്ക്ക് ഇപ്പോള്‍ കൊച്ചിയില്‍ എക്സ്-ഷോറൂം വില. ബിഎസ്6 പരിഷ്‌കാരങ്ങളോടെ എത്തുന്ന ആക്ടിവ 6ഏയ്ക്ക് 5,000 രൂപ മുതല്‍ 8,000 രൂപ വരെ വില വര്‍ധിക്കുമെന്നും സൂചനകളുണ്ട്.