honda cars introduce forth generation of honda ; honda city 2017

ന്ത്യയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ഹോണ്ട സിറ്റി 2017 ഉടന്‍ പുറത്ത്.

സ്‌റ്റൈലിഷ്, സ്‌പോര്‍ട്ടി എക്സ്റ്റീരിയര്‍ ഡിസൈനും അധിക സുരക്ഷാ സവിശേഷതകളും ആധുനിക ഹൈടെക്‌നോളജി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് പുതിയ ഹോണ്ട സിറ്റിയുടെ പ്രത്യേകത.

അഡ്വാന്‍സ്ഡ്, എനര്‍ജറ്റിക് ആന്‍ഡ് സ്മാര്‍ട്ട് എന്ന മഹത്തായ ആശയം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന നാലാം തലമുറ ഹോണ്ട സിറ്റി അഡ്വാന്‍സ്ഡ്, ഇന്റഗ്രേറ്റഡ്‌, ഇന്‍ലൈന്‍ ഹെഡ്‌ലാംപ്‌സ്, ഫോഗ് ലാംപ്‌സ്, വീതിയേറിയ ടയറുകളുള്ള പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, ഡിജിപാഡ് എന്ന ആധുനിക ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമടക്കമുള്ള മികച്ച നിലവാരമുള്ള ഉള്‍വശ ഫീച്ചറുകള്‍ തുടങ്ങിയ വിശാലമായ ഉന്നത സാങ്കേതിക വിദ്യ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഫീച്ചറുകള്‍ വിവേകശാലിയായ ഉപഭോക്താക്കളെ വിസ്മയിപ്പിക്കുമെന്നുറപ്പാണ്.

രാജ്യത്തെ ഏറ്റവും വിജയകരമായ മോഡലാണ് ഹോണ്ട സിറ്റിയെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് ആന്‍ഡ് സിഇഒ യോച്ചിറോ ഉനോ അഭിപ്രായപ്പെട്ടു.

കൂടുതല്‍ ഫീച്ചറുകളുമായെത്തുന്ന പുതിയ ഹോണ്ട സിറ്റി 2017 മിതമായ വിലയ്ക്ക് വിസ്മയകരമായ മൂല്യം നല്‍കി ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറമെത്താനാണ് ലക്ഷ്യമിടുന്നത്

Top