പുതിയ ഹോണ്ട സിബി ഷൈന്‍ എസ്പി പുറത്തിറങ്ങി ; വില 62,032 രൂപ മുതല്‍

honda

പുതിയ മോഡല്‍ ഹോണ്ട സിബി ഷൈന്‍ എസ്പി ഇന്ത്യയില്‍ പുറത്തിറങ്ങി. 62,032 രൂപ മുതലാണ് പുതിയ സിബി ഷൈന്‍ എസ്പിയുടെ എക്‌സ്‌ഷോറൂം വില. 2018 ഓട്ടോ എക്‌സ്‌പോയിലാണ്‌ ഹോണ്ട പുതിയ സിബി ഷൈന്‍ എസ്പിയെ അവതരിപ്പിച്ചത്.

ബജാജ് ഡിസ്‌കവര്‍ 125, ഹീറോ ഗ്ലാമര്‍ എഫ്‌ഐ മോഡലുകളാണ് പുതിയ ഹോണ്ട ബൈക്കിന്റെ എതിരാളികള്‍. ഡ്രം, ഡിസ്‌ക്, സിബിഎസ് എന്നീ മൂന്ന് വ്യത്യസ്ത വകഭേദങ്ങളിലായാണ് ഹോണ്ട സിബി ഷൈന്‍ എസ്പി ലഭ്യമാവുക. 62,032 രൂപയാണ് സിബി ഷൈന്‍ എസ്പി ഡ്രം ബ്രേക്ക് പതിപ്പിന്റെ വില. ഡിസ്‌ക് ബ്രേക്ക്, സിബിഎസ് പതിപ്പുകള്‍ക്ക് യഥാക്രമം 64,518 രൂപ, 66,508 രൂപ എന്നിങ്ങനെയാണ് പ്രൈസ് ടാഗ്.

124.73 സിസി എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനിലാണ് 2018 ഹോണ്ട സിബി ഷൈന്‍ എസ്പി ഒരുക്കിയിരിക്കുന്നത്. 7,500 rpmല്‍ 10.16 bhp കരുത്തും 5,500 rpmല്‍ 10.30 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

സര്‍വീസ് ഇന്‍ഡിക്കേറ്ററും ക്ലോക്കും പുതുക്കിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലെ വിശേഷങ്ങളാണ്. അഞ്ചു വ്യത്യസ്ത നിറങ്ങളിലാണ് ഹോണ്ട സിബി ഷൈന്‍ എസ്പി എത്തിയിരിക്കുന്നത്. ബ്ലാക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, ജെനി ഗ്രെയ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് പുതിയ സിബി ഷൈന്‍ എസ്പി ലഭ്യമാവുക.

Top